19 September Thursday

ജനങ്ങളെ സർക്കാരിനെതിരാക്കാൻ മാധ്യമങ്ങൾ 
ഗവേഷണം നടത്തുന്നു: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
ചിറ്റൂർ
ജനങ്ങളെ പാർടിക്കും സർക്കാരിനുമെതിരാക്കാൻ വർഗീയ–-കോർപറേറ്റ്‌ മാധ്യമങ്ങൾ ഗവേഷണം നടത്തുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ കൊണ്ടുവന്ന കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു. അതിനുശേഷം മറ്റുചില വ്യാജവാർത്തകളുമായി രംഗത്തുവരുന്നു. പാർടിയോടൊപ്പമുള്ള അടിസ്ഥാന വർഗങ്ങളെ ഇത്തരം മാധ്യമങ്ങളെ ഉപയോഗിച്ച്‌ അകറ്റാൻ നോക്കുന്നു. ഇടതുപക്ഷത്തെയും അതിന്റെ നേതാവിനെയും ലക്ഷ്യംവച്ചുകൊണ്ടാണ്‌ നുണ പ്രചരിപ്പിക്കുന്നത്‌. അതിനെതിരെ ജാഗ്രതയും പോരാട്ടവും ശക്തിപ്പെടുത്തണം. നമ്മൾകൂടി പിന്നോട്ടുപോയാൽ കേരളം തകരും. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകണം. അതിനുള്ള ചർച്ചയും തീരുമാനങ്ങളും സമ്മേളനങ്ങളിലുണ്ടാകും. കഴിഞ്ഞ പാർടി കോൺഗ്രസുകളിൽനിന്ന്‌ വ്യത്യസ്‌തമായ സാഹചര്യമാണ്‌ നിലവിലുള്ളത്‌. അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചർച്ചകൾ നടക്കുകയെന്നും എ കെ ബാലൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top