18 October Friday
ആരോഗ്യ ശാസ്‌ത്ര സർവകലാശാല

സെൻട്രൽ സോൺ കലോത്സവം 
‘പറയ്‌’ക്ക്‌ ഇന്ന്‌ തിരശ്ശീല ഉയരും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
സെൻട്രൽ സോൺ കലോത്സവം 
‘പറയ്‌’ക്ക്‌ ഇന്ന്‌ തിരശ്ശീല ഉയരും
പാലക്കാട്‌
കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാലാ വിദ്യാർഥി യൂണിയൻ സെൻട്രൽ സോൺ കലോത്സവം ‘പറയ്‌’ വെള്ളിമുതൽ തിങ്കൾവരെ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിൽ നടക്കും. 11 വേദിയിലായാണ്‌ മത്സരം. പാലക്കാട്‌, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള 67 കോളേജുകളിലെ മൂവായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്‌ക്കും. 103 ഇനങ്ങളിലാണ്‌ മത്സരം. വെള്ളി രാവിലെ 8.30ന്‌ മത്സരങ്ങൾ തുടങ്ങും. വൈകിട്ട്‌ നാലിനാണ്‌ ഉദ്‌ഘാടന സമ്മേളനം. 
തിരുവാതിര, ഭരതനാട്യം, ഒപ്പന, നാടൻപാട്ട്‌, പൂരക്കളി, ശാസ്‌ത്രീയ സംഗീതം, സംഘഗാനം, പദ്യപാരായണം എന്നിവയും ചിത്രരചനാ മത്സരവും ആദ്യദിനം നടക്കും.
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top