ചിറ്റൂർ
പാലുൽപ്പാദനം ഇനിയും വർധിപ്പിക്കാനാണ് ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഡോ. വർഗീസ് കുര്യൻ നഗറിൽ (പ്ലാച്ചിമട) നടന്ന ജില്ലാ ക്ഷീര കർഷകസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരകർഷകർക്കും പശുക്കൾക്കും ഉള്ള ഇൻഷുറൻസ് വ്യാപകമാക്കും. കന്നുകാലി ഇൻഷുറൻസ് പദ്ധതിക്ക് എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കാരണം കേരളത്തിന്റെ പദ്ധതികൾ വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മിൽമ ചെയർമാൻ കെ എസ് മണി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ റിഷ പ്രേംകുമാർ, ജോസി ബ്രിട്ടോ, എസ് അനീഷ, എം സതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മാധുരി പത്മനാഭൻ, മിനി മുരളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. വി മുരുകദാസ്, സരിത, പഞ്ചായത്തംഗം പഞ്ചമണി, എംആർസിഎംപിയു ഡയറക്ടർമാരായ കെ ചെന്താമര, എസ് സനോജ്, മിൽമ പി ആൻഡ് ഐ ജില്ലാ ഓഫീസർ ഷീജ ഏലിയാസ്, കേരള ഫീഡ്സ് മാർക്കറ്റിങ് മാനേജർ അഖില, ക്ഷീര വികസനവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എൻ ബിന്ദു എന്നിവർ സംസാരിച്ചു. ക്ഷീര കർഷകരുടെ വർണാഭമായ ഘോഷയാത്രയും നടന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..