03 November Sunday
വയനാടിനായി യുവത

കൂടെ നാടും

സ്വന്തം ലേഖകൻUpdated: Monday Aug 19, 2024

ഡിവൈഎഫ്‌ഐ റീബിൽഡ് വയനാടിനായി കുഴൽമന്ദം മേഖലാ കമ്മിറ്റി സമാഹരിച്ച തുക ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഏറ്റുവാങ്ങുന്നു

പാലക്കാട്‌
ഉരുൾപൊട്ടലിൽ സർവതും നഷ്‌ടപ്പെട്ട വയനാട്ടിലെ ദുരിതബാധിതർക്കായി ആക്രി പെറുക്കിയും വിവിധ ചലഞ്ചുകളിലൂടെയും ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹരണത്തിന്‌ വൻ സ്വീകാര്യത. പാലക്കാട് ബ്ലോക്കിലെ മേപ്പറമ്പ് യൂണിറ്റ് സമാഹരിച്ചത്‌ 85,800 രൂപയാണ്‌. കുഴൽമന്ദം മേഖലാ കമ്മിറ്റി പാഴ്‌വസ്തുക്കൾ ശേഖരിച്ചും ബിരിയാണി ചലഞ്ച് നടത്തിയും 2,00,100 രൂപ സമാഹരിച്ചു. പാലക്കാട് ബ്ലോക്കിലെ വലിയങ്ങാടി മേഖലാ കമ്മിറ്റി പാഴ്‌വസ്തുക്കൾ ശേഖരിച്ചും പച്ചക്കറിക്കിറ്റ് വിറ്റും ബിരിയാണി ചലഞ്ചിലൂടെയും സമാഹരിച്ചത്‌ 1,60,500 രൂപയും ശ്രീകൃഷ്ണപുരം മേഖലാ കമ്മിറ്റി സമാഹരിച്ചത്‌ 1,75,000 രൂപയുമാണ്‌. ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂർ പാലഞ്ചിരി ഭാരതി അമ്മ 25,000 രൂപ കൈമാറി. വടക്കഞ്ചേരി ബ്ലോക്കിലെ മംഗലംഡാം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മീൻ ചലഞ്ചിന്റെ ആദ്യ വിൽപ്പന ബ്ലോക്ക് സെക്രട്ടറി ശ്രീജിത് നിർവഹിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ ഏറ്റുവാങ്ങി. വിവിധ യൂണിറ്റുകളും മേഖലകളും ബ്ലോക്കും സമാഹരിച്ച തുകകൾ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, പ്രസിഡന്റ് ആർ ജയദേവൻ എന്നിവർ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top