22 December Sunday

തദ്ദേശ അദാലത്ത്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024
പാലക്കാട്‌
ജില്ലാതല തദ്ദേശ അദാലത്ത്‌ തിങ്കളാഴ്‌ച മണപ്പുള്ളിക്കാവ്‌ കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കും. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ രാവിലെ 9.30 മുതലാണ് അദാലത്ത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നാലാം നൂറുദിന പരിപാടിയുടെ ഭാഗമായാണ്‌ അദാലത്ത്‌. പ്രത്യേക കൗണ്ടർ വഴി പരാതികൾ നേരിട്ടും സ്വീകരിക്കും. adalat.lsgkerala.gov.in പോർട്ടൽ വഴി ലഭിച്ച പരാതികൾ കൈകാര്യം ചെയ്യാനും കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരാതി നമ്പർ, ഉപജില്ലാ സമിതി നമ്പർ എന്നിവ ഉൾപ്പെടുത്തിയ ടോക്കൺ നൽകുന്നതാണ്. ഇതിൽ ക്രമനമ്പരും ഉണ്ടാകും. അപേക്ഷകരെ വളന്റിയർമാരാകും ഉപജില്ലാ സമിതിയുടെ അടുത്തെത്തിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top