പാലക്കാട്
ഉത്രാടദിനത്തിൽ സംസ്ഥാന ബിവറേജസ് കോർപറേഷന്റെ (ബെവ്കോ) ജില്ലാ ഔട്‌ലെറ്റുകളിലൂടെയും കൺസ്യൂമർഫെഡിന്റെ ജില്ലാ ഔട്‌ലെറ്റുകളിലൂടെയും വിറ്റഴിച്ചത് 10.96 കോടി രൂപയുടെ മദ്യം. ബെവ്‌കോ ഔട്‌ലെറ്റ് വഴി 9.57 കോടിയുടെയും കൺസ്യൂമർഫെഡിന്റെ ഔട്‌ലെറ്റുകളിലൂടെ 1.39 കോടിയുടെ മദ്യവുമാണ് വിറ്റഴിച്ചത്. പാലക്കാട് വെയർഹൗസിന്റെ കീഴിലുള്ള 12 ഔട്‌ലെറ്റുകളിലൂടെയും മേനോൻപാറ വെയർഹൗസിന്റെ കീഴിലുള്ള ഒമ്പത് ഔട്‌ലെറ്റുകളിലൂടെയുമായിരുന്നു ബെവ്‌കോയുടെ വിൽപ്പന. ഏറ്റവും കൂടുതൽ മദ്യം വിറ്റത് പട്ടാമ്പി ഔട്‌ലെറ്റിലാണ്. 82 ലക്ഷം. തൊട്ടുപിന്നിൽ വടക്കഞ്ചേരി ഔട്‌ലെറ്റ്. 77 ലക്ഷം.
കൺസ്യൂമർഫെഡ് നാല് ഔട്‌ലെറ്റുകളിലൂടെയാണ് വിൽപ്പന നടത്തിയത്.
ഒറ്റപ്പാലം 37 ലക്ഷം, പാലക്കാട് കെഎസ്‌ആർടിസി ഔട്‌ലെറ്റിൽ 30 ലക്ഷം, കപ്ലിപ്പാറ 37 ലക്ഷം, കൊഴിഞ്ഞാമ്പാറ 33 ലക്ഷം എന്നിങ്ങനെയായിരുന്നു വിൽപ്പന. ഏറ്റവുംകൂടുതൽ വിറ്റഴിച്ചത് ഒറ്റപ്പാലം ഔട്‌ലെറ്റിലാണ്. 37,97,550 ലക്ഷം രൂപയുടെ മദ്യം. നാല് ഔട്‌ലെറ്റിലുംകൂടി 1,39,33,739 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞവർഷം 1,34,91,660 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. 4.42 ലക്ഷം രൂപയുടെ അധിക മദ്യമാണ് ഇക്കുറി വിൽപ്പന നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..