22 December Sunday
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ

വലുതാകും പ്ലാറ്റ്ഫോം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
കൊല്ലങ്കോട്  
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ നീളംകൂട്ടാനുള്ള നിർമാണം പുരോഗമിക്കുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോം 130 മീറ്റർ നീളം കൂട്ടും. നിലവിൽ 650 മീറ്ററാണ് നീളം. അമൃത എക്സ്പ്രസിന്റെ അവസാനത്തെ മൂന്ന് ബോഗികൾ നിൽക്കുന്നത് പ്ലാറ്റ്ഫോം ഇല്ലാത്തയിടത്തായതിനാൽ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും പ്രയാസമുണ്ട്‌. ഇതുപരിഹരിക്കാനാണ് നീളംകൂട്ടുന്നത്. 
പണി പൂർത്തിയാകുന്നതോടെ കൂടുതൽ ബോഗികളുള്ള ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാനാകും. നിലവിൽ അമൃത എക്സ്പ്രസും തിരുച്ചെന്തൂർ എക്സ്പ്രസുമാണ്‌ ഇവിടെ നിർത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top