24 November Sunday
താലൂക്ക് പട്ടയമേളകള്‍ ഇന്ന്

വിതരണം ചെയ്യുന്നത്‌ 9,176 പട്ടയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
പാലക്കാട്‌
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ലക്ഷ്യത്തോടെ സംസ്ഥാന റവന്യു വകുപ്പിന്റെ കർമപദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായ താലൂക്ക്‌ പട്ടയമേളകൾ വ്യാഴാഴ്‌ച നടക്കും. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം ബി രാജേഷ്‌, കെ കൃഷ്‌ണൻകുട്ടി എന്നിവർ പങ്കെടുക്കും. ഏഴ് താലൂക്കിലായി 9,176 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. എൽടി പട്ടയം -8,864, എൽഎ പട്ടയം- 128, ആർഒആർ -50, മിച്ചഭൂമി പട്ടയങ്ങൾ, ഡീഡ് ഓഫ് അസൈൻമെന്റ്- 57, ഓഫർ ഓഫ് അസൈൻമെന്റ് -77 എന്നിങ്ങനെയാണ്‌ വിതരണം.  
മണ്ണാർക്കാട്, അട്ടപ്പാടി താലൂക്ക് പട്ടയമേള മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കും. ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക്‌ പട്ടയമേളയും ഒറ്റപ്പാലം–-രണ്ട്‌ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനവും പകൽ 12ന് ഒറ്റപ്പാലം സിഎസ്എൻ ഓഡിറ്റോറിയത്തിൽ നടക്കും. 
ചിറ്റൂർ, പാലക്കാട് താലൂക്ക് പട്ടയമേള പകൽ 2.30ന് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിലും ആലത്തൂർ താലൂക്ക് പട്ടയമേളയും എരിമയൂർ–-ഒന്ന്‌ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനവും വൈകിട്ട് നാലിന് ആലത്തൂർ ശ്രീപവിത്ര കല്യാണമണ്ഡപത്തിലും നടക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top