പാലക്കാട്
വിഴിഞ്ഞം തുറമുഖത്തിനല്ല, കഞ്ചിക്കോട് നിർമിക്കേണ്ട കോച്ച് ഫാക്ടറിക്ക് പാലക്കാട് കോട്ടമൈതാനത്ത് ഇട്ട കല്ലിനാണ് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുക്കേണ്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ. പാലക്കാട് എൻജിഒ യൂണിയൻ ഹാളിൽ സിഐടിയു ജില്ലാ കൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡൽ കമീഷൻ റിപ്പോർട്ട് വി പി സിങ് നടപ്പാക്കാൻ തുനിഞ്ഞപ്പോഴാണ് രാജ്യത്ത് ബിജെപി ഒരു വിഭാഗത്തെ ഇറക്കി കുട്ടികളെ ഉൾപ്പെടെ ഉപയോഗിച്ച് ആത്മാഹൂതി നടത്തിച്ച് കലാപമുണ്ടാക്കിയത്. ബാബ്‌റി മസ്‌ജിദ് തകർത്ത് രാമജന്മഭൂമിക്കായി രഥയാത്ര നടത്തി. ഗുജറാത്ത് കലാപമുണ്ടാക്കി. ഈ സാഹചര്യം വീണ്ടും സൃഷ്ടിക്കാനാണ് ജാതി സെൻസസിന്റെ പേരിൽ ബിജെപി ശ്രമിക്കുന്നത്.
രണ്ടാം യുപിഎ സർക്കാർ ഭരിക്കുമ്പോൾ കൂടുതൽ എംപിമാർ ഉണ്ടായിട്ടും യുഡിഎഫ് എംപിമാർ കേരളത്തിനുവേണ്ടി ഒന്നും ചെയ്‌തില്ല. ഇപ്പോഴും സ്ഥിതി അതുതന്നെ. എംപിമാർ സംസ്ഥാനത്തിനുവേണ്ടി ശബ്‌ദിക്കുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരിനെതിരെ കരിങ്കൊടി ഉയർത്തുന്നു. എംപിമാർ പോയി പാർലമെന്റിൽ ഇരുന്നിട്ട് നാടിന് എന്ത് ഗുണമുണ്ടായിയെന്ന് അദ്ദേഹം ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..