26 December Thursday

ഞങ്ങളും പലസ്തീനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി നടത്തിയ യോഗം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ 
സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

 പാലക്കാട്

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ യോഗം നടത്തി. പാലക്കാട് അഞ്ചുവിളക്ക് പരിസരത്തു ചേർന്ന യോഗം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. സി പി ചിത്രഭാനു അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ടി ആർ അജയൻ, ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ, സംഘടനാ സെക്രട്ടറി ആർ ശാന്തകുമാരൻ, വൈസ് പ്രസിഡന്റ്‌ കെ എൻ സുകുമാരൻ എന്നിവർ സംസാരിച്ചു.
പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ബിഎസ്‌എൻഎൽ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പാലക്കാട്‌ ജിഎം ഓഫീസിനുമുന്നിൽ ചേർന്ന യോഗം എഐബിഡിപിഎ ജില്ലാ സെക്രട്ടറി ജി രാജൻ ഉദ്‌ഘാടനം ചെയ്തു. 
ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ വി മധു അധ്യക്ഷനായി. ബിഎസ്‌എൻഎൽഇയു ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്‌, വി രാധാകൃഷ്ണൻ, എ പ്രസീല, എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.
കോയമ്പത്തൂർ
കോയമ്പത്തൂരിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സാഹിൻ അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. ബിഎസ്‌എൻഎൽ പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കുടിയറാസ്‌ അധ്യക്ഷനായി.
എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ ബാബു രാധാകൃഷ്ണൻ,  അഖിലേന്ത്യാ നിർവാഹക സമിതി അംഗം വെങ്കിട്ടരാമൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി ശശികുമാരൻ, തമിഴ്നാട് കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അബ്ദുൾ മുത്തലിഫ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top