26 December Thursday

സ്പര്‍ശ് സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

പുതുപ്പരിയാരത്ത് സ്പര്‍ശ് സര്‍വീസ് സെന്റർ ചെന്നൈ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് ടി ജയശീലന്‍ 
ഉദ്ഘാടനം ചെയ്യുന്നു

പാലിക്കാട്‌
മിലിറ്ററി സർവീസ് പെൻഷൻ, ഫാമിലി പെൻഷൻ എന്നിവ ലഭിക്കുന്ന വിമുക്തഭടന്മാരുടെയും വിധവകളുടെയും സംശയങ്ങൾ പരിഹരിക്കാനായി പുതുപ്പരിയാരത്ത് സ്പർശ് സർവീസ് സെന്റർ പ്രവർത്തനം തുടങ്ങി. ജില്ലാ എക്‌സ് സർവീസ്‌മെൻ കോ-–-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് വെൽഫെയർ സൊസൈറ്റി ബിൽഡിങ്ങിലാണ്‌ സഹായകേന്ദ്രം പ്രവർത്തിക്കുക. ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ടി ജയശീലൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടർ ഒ വി ആൽഫ്രഡ് സംസാരിച്ചു.
പുതിയ പെൻഷൻ ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 
സ്പർശ് സർവീസ് സെന്ററുകളായി പ്രവർത്തിക്കുന്ന ഏഴ് ഡിഫൻസ് പെൻഷൻ ഡിസ്ബർസിൻ ഓഫീസുകളാണ്‌ (ഡിപിഡിഒ) സംസ്ഥാനത്തുള്ളത്. പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, വയനാട്, കാസർകോട്‌ ജില്ലകളിലേക്ക് സ്പർശ് സെന്റർ അനുവദിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top