03 December Tuesday

എസ്എഫ്ഐ കാ ഹുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ 
എസ്എഫ്ഐ സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അഭിവാദ്യം ചെയ്യുന്നു

 പാലക്കാട്‌

കലിക്കറ്റ്‌ സർവകലാശാലയ്ക്കുകീഴിലെ കോളേജുകളിൽ 31ന് നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐക്ക്‌ വൻ മുന്നേറ്റം. കൊഴിഞ്ഞാമ്പാറ ഗവ.കോളേജിൽ ചരിത്രത്തിൽ ആദ്യമായി മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചു. വടക്കഞ്ചേരി ലയൺസ്‌, ഐഎച്ച്ആർഡി, എസ്‌എൻ ആലത്തൂർ, എസ്‌എൻജിഎസ്‌ ആലത്തൂർ, പാലക്കാട്‌ ചെമ്പൈ സംഗീത കോളേജ് എന്നിവിടങ്ങളിലും എതിരില്ല.
     തോലനൂർ കോളേജിൽ 14 സീറ്റിലും ചെർപ്പുളശേരി ഐഎച്ച്‌ആർഡിയിൽ 16 സീറ്റിലും എതിരില്ല. ഷൊർണൂർ എംപിഎംഎം എസ്എൻ കോളേജിൽ 48ൽ 33 സീറ്റിലും എതിരില്ല. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ 51 ൽ ഏഴ്‌ സീറ്റിൽ എതിരില്ല. പത്തിരിപ്പാല ഗവ. കോളേജിൽ 16ൽ ഒമ്പത്‌ സീറ്റിലും തൃത്താല ഗവ.കോളേജിൽ ഒന്നും പറക്കുളം എൻഎസ്‌എസിൽ രണ്ടും ആനക്കര എഡബ്ല്യുഎച്ചിൽ ഒന്നും സീറ്റിലും എതിരില്ലാത്ത വിജയമാണ്‌ നേടിയത്‌.
      ശ്രീകൃഷ്ണപുരം വിടിബി കോളേജിൽ 13 ജനറൽ സീറ്റിൽ പന്ത്രണ്ടും നേടി. നെന്മാറ നേതാജി കോളേജിൽ 20ൽ 19സീറ്റിലും അയിലൂർ ഐഎച്ച്‌ആർഡിയിൽ പതിനൊന്നിൽ ഒമ്പത്‌ സീറ്റിലും തുഞ്ചത്തെഴുത്തച്ഛൻ കോളേജിൽ 21ൽ 17 സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top