പാലക്കാട്
സ്വരലയ 24–--ാമത് വാർഷിക നൃത്ത സംഗീതോത്സവം ‘സ്വരലയ സമന്വയം 2024’ പാലക്കാട് രാപ്പാടി ഓപ്പൺ ഓഡിറ്റോറിയത്തിൽ ശനി വൈകിട്ട് 5.30ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 31വരെയാണ് നൃത്ത സംഗീതോത്സവം.26 കലാരൂപങ്ങളാണ് ഇത്തവണ അണിനിരക്കുന്നത്.
പിന്നണി ഗായകരായ സുധീപ്കുമാർ, രാജലക്ഷ്മി, മാതംഗി അജിത്കുമാർ തുടങ്ങിയവർ നയിക്കുന്ന ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം 21ന് വൈകിട്ട് ആറിന് അരങ്ങേറും.
ഡോ. സോഹൻ റോയ്, ഡോ. എ വി അനൂപ്, കെ കെ ഗോപാലകൃഷ്ണൻ, കെ പി ഖാലിദ് എന്നിവരെ ഉദ്ഘാടനവേദിയിൽ ആദരിക്കും. ക്രിസ്‌മസ് ആഘോഷം 25ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
സ്വരലയ വിജയ ജയരാജ് പുരസ്‌കാരം പിന്നണി ഗായിക ജെൻസിക്ക് 29നും സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം നിലമ്പൂർ ആയിഷയ്‌ക്ക് 30നും സമർപ്പിക്കും. 31ന് വൈകിട്ട് ആറിന് സമാപന സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്വരലയ ഭാരവാഹികളായ ടി ആർ അജയൻ, വസന്ത് പാറക്കാട്, പ്രസാദ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..