പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ സൂചനാപണിമുടക്ക് നടത്തി. അഞ്ച് വിളക്കിന് സമീപത്തുനിന്ന് പ്രകടനമായി സിവിൽ സ്റ്റേഷൻ പരിസരത്തെത്തി. തുടർന്ന് ചേർന്ന ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. ഡോ. അൻവർ സാദത്ത് അധ്യക്ഷനായി. വി ദണ്ഡപാണി, പ്രവീൺ, നിതീഷ്, കെ രജീഷ് എന്നിവർ സംസാരിച്ചു.
ശമ്പള വർധനയിലെ അപാകം പരിഹരിച്ച് ശമ്പളം എല്ലാമാസവും അഞ്ചാം തീയതിക്കകം വിതരണം ചെയ്യുക, കുടിശ്ശിക അടിയന്തരമായി നൽകുക, എല്ലാ ജീവനക്കാരെയും ഇപിഎഫിൽ ഉൾപ്പെടുത്തുക, പ്രസവാവധി സാങ്കേതികത്വം നീക്കി അടിയന്തരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..