09 September Monday
നിർമാണം തുടങ്ങി

ഓങ്ങല്ലൂരിൽ 
സഹപാഠിക്കൊരുവീട്

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

എസ്എഫ്ഐ പട്ടാമ്പി ഏരിയ കമ്മിറ്റി "സഹപാഠിക്കൊരു വീട്’ പദ്ധതിയിൽ 
പുവക്കോട്ട് നിർമിക്കുന്ന വീടിന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ കല്ലിടുന്നു

 
പട്ടാമ്പി
എസ്എഫ്ഐ പട്ടാമ്പി ഏരിയ കമ്മിറ്റി "സഹപാഠിക്കൊരു വീട്’ പദ്ധതിയിൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ പുവക്കോട്ട് വച്ചുനൽകുന്ന വീടിന്റെ നിർമാണം  സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എ എം നാരായണൻ അധ്യക്ഷനായി. 
സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പി ജിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം കെ സി നിമേഷ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ വി സുരേഷ്, യു അജയകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, ബ്ലോക്ക് സെക്രട്ടറി എ എൻ നീരജ്, രക്തസാക്ഷി സെയ്താലിയുടെ സഹോദരൻ അബ്ദുറഹ്മാൻ, രക്തസാക്ഷി പി കെ രാജന്റെ സഹോദരൻ ഡോ. പി കെ ഹരിദാസ്, ഓങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി രജീഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം പ്രവീൺ തെക്കേപ്പാട്ട്, ഏരിയ പ്രസിഡന്റ് വി എസ് അനുജ, സെക്രട്ടറി സി സജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top