22 December Sunday

എൻജിഒ യൂണിയൻ, കെജിഒഎ പ്രതിഷേധം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ എൻജിഒ യൂണിയൻ, കെജിഒഎ സംയുക്ത പ്രതിഷേധം 
കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി സെയ്‌തലവി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
എസ്‌എസ്‌കെയിൽ സെക്രട്ടറിയറ്റിൽനിന്ന്‌ നേരിട്ട്‌ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻജിഒ യൂണിയനും കെജിഒഎയും സംയുക്തമായി നടത്തുന്ന പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രകടനം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി സെയ്‌തലവി ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡന്റ്‌ കെ ബിന്ദു അധ്യക്ഷയായി. ജോയിന്റ്‌ സെക്രട്ടറി എസ്‌ എൽ അനന്തു. യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ രാമദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ സജിത്, മനോജ്, ജി സുധാകരൻ, കെ പരമേശ്വരി, കെജിഒഎ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സുരേഷ്, പ്രസിഡന്റ്‌ ഹരിദാസൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top