പാലക്കാട്
പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷൻ രൂപീകരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്‌ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തീരുമാനം നടപ്പാക്കിയാൽ പാലക്കാട് ഡിവിഷന്റെ പ്രവർത്തനത്തെ ബാധിക്കും. റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള അവഗണനയുടെ ആക്കം കൂട്ടും. കേരളത്തിലെ ജനങ്ങൾ എല്ലായ്‌പ്പോഴും ഇന്ത്യൻ റെയിൽവേക്ക് പിന്തുണ നൽകിയിട്ടുണ്ട്. എന്നിട്ടും ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണ്.
റെയിൽവേയോടുള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തുന്നതാണ് ഈ തീരുമാനം. പാലക്കാട് ഡിവിഷൻ വിഭജിക്കരുതെന്നും കേരളത്തിന്റെ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..