20 December Friday

പാലക്കാട്‌ റെയിൽവേ ഡിവിഷൻ 
ഓഫീസിലേക്ക്‌ 22ന്‌ 
ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
പാലക്കാട്‌
റെയിൽവേ പാലക്കാട്‌ ഡിവിഷൻ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടർച്ചയുമാണെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇതിനെതിരെ പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവിഷൻ ഓഫീസിലേക്ക്‌ തിങ്കളാഴ്ച മാർച്ച്‌ നടത്തും. വൈകിട്ട്‌ നാലിന്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്യും. രാജ്യത്തെ പഴക്കംചെന്ന റെയിൽവേ ഡിവിഷനുകളിൽ ഒന്നായ പാലക്കാടിനെ യുപിഎ സർക്കാരിന്റെ കാലത്ത് വിഭജിക്കുകയും പ്രധാനപ്പെട്ട ഭാഗങ്ങൾ ചേർത്ത് മധുര ഡിവിഷൻ രൂപീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരു കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനും പാലക്കാട് ഡിവിഷനെ തകർക്കാനുമുള്ള റെയിൽവേയുടെ നീക്കം അനുവദിക്കാനാവില്ലെന്നും ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവനും സെക്രട്ടറി കെ സി റിയാസുദ്ദീനും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top