19 December Thursday

സർവമത സമ്മേളന ശതാബ്‌ദി ആഘോഷം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
പാലക്കാട്‌
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി 21ന്‌ സർവമത സമ്മേളന ശതാബ്‌ദി ആഘോഷം സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന്‌ വടക്കഞ്ചേരി ഇ എം എസ്‌ സ്‌മാരക കമ്യൂണിറ്റി ഹാളിൽ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ഷാജി എൻ കരുൺ അധ്യക്ഷനാകും.
സർവമത സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യം പരിചയപ്പെടുത്തി ‘ഗുരുവിന്റെ മത ദർശനം’ സെമിനാറിൽ ഡോ. കെ പി മോഹനൻ വിഷയം അവതരിപ്പിക്കും. ടി എസ്‌ ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തും. ‘ശ്രീനാരായണഗുരുവും കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളും’ സെമിനാർ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യും. ആർ പാർവതീദേവി മുഖ്യപ്രഭാഷണം നടത്തും. സമാപനയോഗം എഴുത്തുകാരൻ വൈശാഖൻ ഉദ്‌ഘാടനം ചെയ്യും. ആഗസ്‌ത്‌ ആറുമുതൽ എട്ടുവരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ജില്ലയിൽ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. 
28ന്‌ തോപ്പിൽ ഭാസി ജന്മശതാബ്‌ദി ആഘോഷം പാലക്കാട്‌ ചെമ്പൈ സ്‌മാരക സംഗീത കോളേജിൽ നടക്കും. പി ഭാസ്‌കരൻ ജന്മശതാബ്‌ദി ആഘോഷം പട്ടാമ്പിയിൽ നടക്കും.
സംസ്ഥാന ട്രഷറർ ടി ആർ അജയൻ, ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി പി പ്രമോദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top