22 December Sunday
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫ്

11 സ്ഥാപനങ്ങള്‍ അടച്ചിടാൻ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ഭക്ഷ്യസുരക്ഷാ വകുപ്പ്‌ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

തൃശൂർ
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 11 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ട്‌ നോട്ടീസ് നൽകി. 11  സംഘങ്ങൾ രണ്ടുദിവസങ്ങളിലായി  ‘ഓപ്പറേഷൻ ലൈഫ്’ എന്ന പേരിൽ 247 സ്ഥാപനങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.  മഴക്കാലത്തുണ്ടാകുന്ന രോഗങ്ങൾ, ഭക്ഷ്യവിഷബാധ എന്നിവ തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ശക്തൻ സ്‌റ്റാൻഡിലെ നൈസ് റസ്റ്റോറന്റ്, പരിസരത്തുള്ള തട്ടുകട, ടിഡബ്ല്യുസിസിഎസ് ബിൽഡിങ്ങിലെ റസ്റ്റോറന്റ്, ചാവക്കാട് കൃഷ്‌ണേട്ടന്റെ ചായക്കട,  റസ്റ്റോറന്റ്, ഗുരുവായൂർ തൈക്കാട് ഗാലക്‌സി ബേക്കറി, കുന്നംകുളം എംകെകെ വെജിറ്റബിൾസ്, ഇരിങ്ങാലക്കുട കഫേ ഡിലൈറ്റ്, നിജൂസ് ടീ ക്ലബ്, അരിമ്പൂർ ടിങ്കു ബേക്കറി, ന്യൂ സ്റ്റാർ ഹോട്ടൽ സ്ഥാപനങ്ങൾക്കാണ് പ്രവർത്തനം നിർത്തിവയ്‌ക്കാൻ ഉത്തരവിട്ടത്‌. 
      ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെയുള്ള പ്രവർത്തനം, ജീവനക്കാർക്ക്‌ ആരോഗ്യ സുരക്ഷാ സർട്ടിഫിക്കറ്റ്‌ ഇല്ലാതിരിക്കുക, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോർട്ട് ഇല്ലാതെയോ    ശുചിത്വമില്ലാത്ത സാഹചര്യത്തിലോ  പ്രവർത്തിച്ച സ്ഥാപനങ്ങൾക്കാണ്  പ്രവർത്തനം നിർത്തി ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയത്. 65 സ്ഥാപനങ്ങൾക്ക് പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകി. പഴം, പച്ചക്കറി എന്നിവയിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കാൻ 65 സാമ്പിളുകൾ ശേഖരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top