23 December Monday

ചിത്രരചനാ മത്സരം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
ചിറ്റൂർ
വര കലാകൂട്ടായ്മ ചിത്രരചനാ മത്സരം ശനി രാവിലെ 9.30ന് ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. ഒന്ന്‌–- രണ്ട്‌ ക്ലാസുകൾ, മൂന്ന്‌–- നാല്‌ ക്ലാസുകൾ, അഞ്ച്‌–- ഏഴ് ക്ലാസുകൾ എന്നിങ്ങനെയാണ്‌ വിഭാഗങ്ങൾ. ഓരോ വിഭാഗത്തിലും മൂന്നുവീതവും 30 പേർക്ക് പ്രോത്സാഹനമായും സമ്മാനം നൽകും. ചിറ്റൂർ–- തത്തമംഗലം നഗരസഭാ വൈസ് ചെയർമാൻ എം ശിവകുമാർ ഉദ്ഘാടനം ചെയ്യും. കൊഴിഞ്ഞാമ്പാറ പൊലീസ് സബ് ഇൻസ്‌പെക്ടർ പ്രമോദ് സമ്മാനം വിതരണം ചെയ്യും.
വര കലാകൂട്ടായ്മ പ്രസിഡന്റ്‌ വി ശിവരാജൻ, വൈസ് പ്രസിഡന്റ്‌ കെ നാരായണൻകുട്ടി, പി എസ് സുരേഷ്ബാബു, എം രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top