19 December Thursday

ഇലക്‌ട്രിക് വയര്‍ മോഷണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
പാലക്കാട്
നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന്‌ ഇലക്‌ട്രിക് വയർ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ. കോയമ്പത്തൂർ ഇരുഗൂർ മാരപ്പഗൗണ്ടർ സ്ട്രീറ്റിൽ സുരേഷിനെ(43)യാണ് ടൗൺ നോർത്ത് പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തത്‌.
 വടക്കന്തറയിൽ ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണ് ബുധൻ പുലർച്ചെ മോഷണംപോയത്‌. ഇത് കടയിലെത്തിച്ച്‌ വിൽപ്പന നടത്താനും ശ്രമിച്ചു. 
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന്‌ സാധനങ്ങൾ മോഷ്ടിച്ച് വിൽക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. ടൗൺ നോർത്ത് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്ഐ എം ബി രാജേഷ്‌ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top