26 December Thursday

കൽപ്പാത്തി സംഗീതോത്സവം
നവംബർ 9 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
പാലക്കാട്‌
കൽപ്പാത്തി ദേശീയ സംഗീതോത്സവം നവംബർ ഒമ്പതുമുതൽ 13 വരെ നടക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച്‌ പരിപാടികൾ നടത്തണമെന്ന്‌ അവലോകനയോഗത്തിൽ കലക്ടർ നിർദേശം നൽകി. 
ചാത്തപുരം മണി അയ്യർ റോഡിലെ വേദിയിലാണ് ഇത്തവണയും സംഗീതോത്സവം. സംഘാടകസമിതി, പ്രോഗ്രാം, ധനകാര്യ സ്‌പോൺസർഷിപ്, പ്രചാരണം, സെക്യൂരിറ്റി കമ്മിറ്റികൾ രൂപീകരിച്ചു. കുട്ടികൾക്കുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് സ്‌പോൺസർമാരെ കണ്ടെത്താൻ സാധിക്കുമോ എന്ന്‌ പരിശോധിക്കും.
യോഗത്തിൽ എഡിഎം കെ മണികണ്ഠൻ, നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, ആർഡിഒ ഡി അമൃതവല്ലി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് അനിൽകുമാർ, ഡിടിപിസി സെക്രട്ടറി ഡോ. എസ്‌ വി സിൽബർട്ട് ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top