26 December Thursday

കുടുംബത്തിലെ 3 പേർ 
തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

 കുഴൽമന്ദം

പാലക്കാട് കുഴല്‍മന്ദം ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സിനില (42), മകന്‍ രോഹിത് (19), സിനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍ (23) എന്നിവരാണ് മരിച്ചത്. 
വീടിന്റെ അടുക്കളയില്‍ തൂങ്ങിയ നിലയിലായിരുന്നു. വ്യാഴം രാവിലെ അഞ്ചോടെ സിനിലയുടെ അമ്മ ദേവി അടുക്കളയിലെത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പ്രദേശവാസികളെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മാനസിക പ്രശ്നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുഴൽമന്ദം പൊലീസ് കേസെടുത്തു. സിനിലയുടെ കുടുംബവീടാണ്‌ മൂത്താട്ടുപറമ്പിലേത്‌. 
വിവാഹബന്ധം വേർപ്പെടുത്തിയശേഷം സിനിലയും മകനും അമ്മയ്‌ക്കുമൊപ്പം ഇവിടെയാണ്‌ താമസം. 
അമ്മ മരിച്ചതിനാൽ സുബിനും ഇവരോടൊപ്പമായിരുന്നു. ഇതിനിടെ കുടുംബ പ്രശ്നത്തെത്തുടർന്ന് സിനില സഹോദരൻ സിനിൽകുമാറിനെ വീട്ടിൽനിന്ന്‌ പുറത്താക്കി. സുബിൻ കുഴൽമന്ദത്തെ ഫാത്തിമ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു. സിനിലയുടെ അച്ഛൻ: പരേതനായ സുന്ദരൻ. സുബിന്റെ അമ്മ: പരേതയായ സിന്ധു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top