26 December Thursday

ലോറിയും കാറും കൂട്ടിയിടിച്ച് 
ഒരാൾക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
ഒറ്റപ്പാലം
വാണിയംകുളത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് ഗുരുതര പരിക്ക്. വാണിയംകുളം പാതിപ്പാറക്കൽ ശശീന്ദ്രനാണ് (51) പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ശശീന്ദ്രനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാണിയംകുളം ടൗൺ ജുമാ മസ്ജിദിന് മുന്നിൽ വ്യാഴം രാത്രി 8.20നാണ്‌ അപകടം. കുളപ്പുള്ളി ഭാഗത്തേക്ക് പോയ ചരക്കുലോറിയും എതിർദിശയിൽനിന്നെത്തിയ കാറുമാണ്‌ അപകടത്തിൽപ്പെട്ടത്‌. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top