21 November Thursday

റെയിൽവേ ട്രാക്കിലെ ജെല്ലി വരെ കേന്ദ്രം വിൽക്കും: ഇ എൻ സുരേഷ്‌ബാബു

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ബെമൽ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി നടത്തിയ പൊതുയോഗം സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഇ എൻ സുരേഷ്‌ബാബു ഉദ്ഘാടനം ചെയ്യുന്നു

കഞ്ചിക്കോട്‌
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ രാജ്യത്തെ റെയിൽവേ ട്രാക്കുകളിലെ ജെല്ലി വരെ തൂക്കി വിൽക്കുമെന്ന്‌ ഇ എൻ സുരേഷ്‌ബാബു. ബെമൽ വിൽപ്പനയ്‌ക്കെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 1000 ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന ബിജെപി സർക്കാർ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും പങ്കാണ്‌ വഹിക്കുന്നത്‌. തൊഴിലാളികളുടെയോ രാജ്യത്തിന്റെയോ താൽപ്പര്യം സംരക്ഷിക്കാനല്ല ബെമൽ വിൽപ്പനയ്‌ക്ക്‌ വച്ചത്‌. 
കോർപറേറ്റുകളെ സഹായിക്കാനാണ്‌. രാജ്യരക്ഷയെ ബാധിക്കുന്നതായിട്ടും കേന്ദ്രത്തിന്‌ കൂസലില്ല. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്നതിനെതിരെ ഇടതുപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളാണ്‌ ബിജെപി സർക്കാരിന്‌ തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
■ മാധ്യമങ്ങളുടേത്‌ 
കൊടുംവഞ്ചന
മോദിയേക്കാളും കൊടുംവഞ്ചനയാണ്‌ മാധ്യമങ്ങൾ ബെമൽ വിൽക്കുന്ന കാര്യത്തിൽ കാണിക്കുന്നത്‌. ബെമൽ സമരം 1000 ദിനമായിട്ടും ദൃശ്യമാധ്യമങ്ങൾക്ക്‌ വിഷയമല്ല. അവർ തിരിഞ്ഞു നോക്കുന്നില്ല. രാജ്യസുരക്ഷ അവർക്ക്‌ പ്രശ്‌നമല്ല. 
കഴിഞ്ഞദിവസം ഏതോ ഒരാളെ ഒരു പരിപാടിയിൽനിന്ന്‌ ഒഴിവാക്കിയെന്ന്‌ പറഞ്ഞ്‌ മാധ്യമപ്രവർത്തകർ വന്നിരുന്നു. പക്ഷേ ബെമൽ സമര രംഗത്ത്‌ അവരെ കണ്ടില്ലെന്നും ഇ എൻ സുരേഷ്‌ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top