21 November Thursday

ബെമൽ സമരം @ 1001

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ബെമൽ വിൽപ്പനയിൽനിന്ന്‌ കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന സമരം ആയിരം ദിനം പൂർത്തിയായ വ്യാഴാഴ്ച തൊഴിലാളികളും നേതാക്കളും സ്ഥാപനത്തിന് മുന്നിൽ ബലൂൺ പറത്തുന്നു

 കഞ്ചിക്കോട്‌

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ വിൽപ്പനയ്‌ക്കെതിരെ ബെമൽ എംപ്ലോയീസ് അസോസിയേഷനും ബെമൽ സംരക്ഷണ സമിതിയും നടത്തുന്ന അനിശ്ചിതകാല സമരം വെള്ളിയാഴ്‌ച 1001–-ാം ദിവസത്തിലേക്ക്‌. ആയിരം ദിനം പൂർത്തിയാക്കിയ സമരത്തിന്‌ ഐക്യദാർഢ്യവുമായി എത്തിയ നേതാക്കൾ തൊഴിലാളികൾക്കൊപ്പം ആയിരം ബലൂൺ പറത്തി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഇ എൻ സുരേഷ്‌ബാബു ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എസ്‌ ബി രാജു അധ്യക്ഷനായി. 
ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ സുരേഷ്‌ പ്രതിഞ്ജ ചൊല്ലി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രഭാകരൻ എംഎൽഎ, ടി കെ അച്യുതൻ, വി സരള, എം പത്മിനി, ജില്ലാ ട്രഷറർ ടി കെ നൗഷാദ്‌, വൈസ്‌ പ്രസിഡന്റ്‌ ടി എം ശശി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, ഏരിയ സെക്രട്ടറി എസ്‌ സുഭാഷ്‌ ചന്ദ്രബോസ്‌, കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എ അരുൺകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി പി ബി പ്രീതി, ബെമൽ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്‌ എസ്‌ വസന്ത്‌കുമാർ, സി കൃഷ്ണദാസ്‌, വി മുരുകൻ, പി ഉണ്ണികൃഷ്ണൻ, കെ സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. 
ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്‌ ഗിരീഷ്‌ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ടി എം സുജീഷ്‌ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top