പാലക്കാട്
ഒരു നൂറ്റാണ്ട് പിന്നിടുന്ന വി എസ് എന്ന വികാരം. നൂറിന്റെ നിറവിൽ വി എസ് അച്യുതാനന്ദൻ നിൽക്കുമ്പോൾ പാലക്കാട്ടുകാർക്കുമുണ്ട് ഏറെ അഭിമാനം. പാലക്കാടൻ ജനതയുടെ മനസ്സിനെ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ഭരണ പരിഷ്‌കാര കമീഷൻ ചെയർമാനായുമെല്ലാം കേരള രാഷ്‌ട്രീയത്തിൽ വി എസ് തിളങ്ങിയപ്പോഴൊക്കെ മലമ്പുഴക്കാർ വിളിച്ചു പറഞ്ഞു, ഇത് ഞങ്ങളുടെ എംഎൽഎയാണെന്ന്. 2001 മുതൽ 2016 വരെ നടന്ന നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ മലമ്പുഴക്കാർ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർധിപ്പിച്ചാണ് സ്‌നേഹം പ്രകടിപ്പിച്ചത്.
പ്രായാധിക്യം കീഴടക്കാത്ത മനസ്സുമായി കോവിഡിന് തൊട്ടുമുമ്പുവരെ വി എസ് മണ്ഡലത്തിൽ സജീവമായിരുന്നു. എന്ത് തിരക്കുണ്ടായാലും മാസത്തിൽ ഒരു തവണയെങ്കിലും മണ്ഡലത്തിലെത്തുമായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..