22 December Sunday

ട്രെയിനിൽ കടത്തിയ 97 ലക്ഷം രൂപയുമായി 
2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

പ്രതികളുമായി റെയിൽവേ പൊലീസ്

 

പാലക്കാട്
ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 97 ലക്ഷം രൂപയുമായി രണ്ട് അതിഥിത്തൊഴിലാളികളെ റെയിൽവേ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സംഗ്ലി സ്വദേശികളായ നന്ദകുമാർ(32), മഹേഷ് (22) എന്നിവരെയാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. 
തിരുപ്പതി–- -കൊല്ലം എക്സ്പ്രസിലെ എ സി കമ്പാർട്ടുമെന്റിലെ യാത്രക്കാരായ ഇവർ കോയമ്പത്തൂരിൽനിന്നാണ്‌ കയറിയത്‌. ചങ്ങനാശേരിയിലേക്കായിരുന്നു ടിക്കറ്റ്‌. വസ്ത്രത്തിന്റെ പ്രത്യേക അറയിലും ബാഗിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
പണവും പ്രതികളെയും തുടരന്വേഷണത്തിനായി ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി. ആർപിഎഫ് സി ഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ എഎസ്‌ഐമാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ, എ മനോജ്, ഹെഡ് കോൺസ്റ്റബിൾ വി സവിൻ,  എൻ ശ്രീജിത്ത്, വനിതാ കോൺസ്റ്റബിളുമാരായ എൻ എസ് ശരണ്യ, ജി അശ്വതി, എ അമൃത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top