പാലക്കാട്
മണ്ഡലത്തിലെ 185 പോളിങ് ബൂത്തുകളും സജ്ജമായി. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്‌ച ഉച്ചയോടെ പൂർത്തിയായി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ കേന്ദ്രത്തിൽനിന്നാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്തത്. 736 പോളിങ് ഓഫീസർമാരെ നിയമിച്ചു.
എല്ലാ ബൂത്തുകളിലും റാമ്പ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കി. വനിതാ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തുമുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികൾ വെബ്കാസ്റ്റിങ് നടത്തും. പോളിങ് സ്റ്റേഷനുകളിലേക്കായി റിസർവ് അടക്കം 220 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകൾ, 239 വി വി പാറ്റ് യൂണിറ്റുകൾ തയ്യാറാക്കി.
വോട്ടെടുപ്പിനുശേഷം വിക്‌ടോറിയ കോളേജിലെ കേന്ദ്രത്തിൽ വോട്ടിങ് യന്ത്രങ്ങൾ തിരികെയെത്തിക്കും. കോളേജിലെ ന്യൂ തമിഴ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..