പാലക്കാട്
ആർഎസ്‌എസ് കാര്യാലയം നിർമിക്കാൻ സ്വന്തം ഭൂമി വിട്ടുനൽകുമെന്ന് സന്ദീപ് വാര്യർ ആവർത്തിച്ചതോടെ കോൺഗ്രസ്–- ആർഎസ്‌എസ് കൂട്ടുകെട്ട് മറനീക്കിയതായി മന്ത്രി എം ബി രാജേഷ്, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് ഷാഫി പറമ്പിൽ. എൽഡിഎഫ് നേരത്തേ ഇത് ചൂണ്ടിക്കാണിച്ചതാണ്. എസ്‌ഡിപിഐ–- ഷാഫി പറമ്പിൽ–-സന്ദീപ് വാര്യർ ചങ്ങല സൃഷ്ടിച്ചു. ആർഎസ്‌എസ് കാര്യാലയം നിർമിക്കാൻ ഭൂമി നൽകുമെന്നതിൽ ഷാഫിക്ക് നിലപാടില്ല. സന്ദീപ് വാര്യർ ഇതുവരെ നടത്തിയ വർഗീയ വിദ്വേഷപ്രചാരണങ്ങളിലും ഒരു പ്രതികരണവും ഷാഫി നടത്തുന്നില്ല. അതുപോലെ എസ്‌ഡിപിഐ വോട്ടുവേണ്ട എന്ന് പറയുന്നുമില്ല. ഇപ്പോൾ മതനിരപേക്ഷതയുടെ മേലങ്കി അണിയുന്ന അദ്ദേഹം വടകരയിൽ ഇട്ട ചക്ക ഇവിടെ ഇടാൻ നോക്കരുത്.
ഇപ്പോൾ പത്രപരസ്യത്തിന്റെ പേരിൽ ആരോപണം ഉന്നയിക്കുകയാണ്. അതിലെ ഉള്ളടക്കത്തിൽ വസ്‌തുതാവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ വെല്ലുവിളിക്കുകയാണ്. സന്ദീപ് വാര്യർ നടത്തിയ വിദ്വേഷ പരാമർശങ്ങൾ മാത്രമാണ് അതിലുള്ളത്. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയം ഉറപ്പായതോടെ യുഡിഎഫിന് ബേജാറ് തുടങ്ങിയെന്നും നേതാക്കൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..