പാലക്കാട്
ക്രിസ്മസ് വിപണിയിലേക്ക് ആയിരക്കണക്കിന് സാന്താക്ലോസ് വസ്ത്രങ്ങളാണ് ഇത്തവണ എത്തിയിരിക്കുന്നത്. സാന്താക്ലോസിന്റെ വേഷത്തിലെയും തൊപ്പി, വടി എന്നിവയിലെയും ചുവപ്പും വെള്ളയും നാടെങ്ങും കടകളിൽ നിറഞ്ഞു. വെൽവെറ്റിൽ തീർത്ത സാന്താ വസ്‌ത്രങ്ങളാണിപ്പോൾ വിപണി കീഴടക്കിയിരിക്കുന്നത്. കാരൾ സംഘങ്ങളും കോളേജ്, സ്കൂൾ എന്നിവിടങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കും സാന്താവസ്ത്രം വാങ്ങാൻ തിരക്കാണ്. 250 മുതലാണ് സാന്താക്ലോസ് വസ്ത്രങ്ങളുടെ വില. വെൽവെറ്റ് വസ്ത്രങ്ങൾ 500 രൂപമുതൽ ലഭ്യമാണ്. ക്രിസ്മസ് സ്റ്റാറിനും പുൽക്കൂടിനും ക്രിസ്മസ് ട്രീക്കുമൊപ്പം സാന്താക്ലോസ് വസ്ത്രങ്ങളുടെയും ഡിമാൻഡ് കൂടിവരികയാണ്.
ക്രിസ്മസ് രാവിന്റെ ചായക്കൂട്ടുകൾ ഒപ്പിയെടുത്ത കുഞ്ഞുടുപ്പുകൾക്കും ആവശ്യക്കാരുണ്ട്. ഡ്രസ് പാറ്റേണുകളിൽ ഫ്രോക്ക്, സ്കർട്ട്, ടോപ് എന്നിവയ്‌ക്ക് ഡിമാൻഡുണ്ട്. ഗോൾഡൻ, സിൽവർ പച്ച ടച്ചുള്ള വസ്ത്രങ്ങളും ക്രിസ്മസിനെ വരവേൽക്കാൻ വിപണിയിലുണ്ട്. ഗോൾഡൻ പെൻസിൽ സ്‌കർട്ടിനൊപ്പം ക്രോപ് ബ്ലാക്ക് ടോപ്പുകളും ട്രെൻഡായി. കഴിഞ്ഞ തവണത്തേക്കാൾ കച്ചവടം ഇത്തവണ പ്രതീക്ഷിക്കുന്നതായി വ്യാപാരികളും പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..