18 October Friday

വരഗാർ പുഴയിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ കരയ്-ക്കെത്തിച്ചത് സാഹസപ്പെട്ട്

അരുൺ എം സുനിൽUpdated: Sunday Jul 21, 2024

വരഗാർ പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അക്കരെ എത്തിക്കാൻ ശ്രമിക്കുന്നു

അഗളി
അട്ടപ്പാടി പുതൂരിലെ ചെമ്പുവട്ടക്കാട് വരഗാർ പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കരക്കെത്തിച്ചത് സാഹസികമായി. മൃതദേഹം പ്ലാസ്റ്റിക്‌ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി ട്രോളിയിൽ ഉറപ്പിച്ച ശേഷം പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെ കപ്പി വഴിയാണ് കരക്കെത്തിച്ചത്. ആറ് ദിവസത്തിലേറെയായി കനത്തുപെയ്യുന്ന മഴയെത്തുടർന്ന് നിറഞ്ഞൊഴുകുന്ന വരഗാറിലെ അരളിക്കോണം ഭാഗത്ത്‌ പുഴ മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് മുരുകൻ, കൃഷ്ണൻ എന്നിവർ ഒഴുക്കിൽപ്പെട്ടത്. ഇടവാണി, ഭൂതയാർ ഭാഗങ്ങളിൽ മൊബൈൽ റേഞ്ചില്ലാത്തതും പുഴയിൽ വെള്ളമുയർന്നതിനാൽ ഇവിടുത്തുകാർ പുഴ മുറിച്ചുകടന്ന് ഇക്കരെ എത്താതിരുന്നതും വിവരങ്ങൾ പുറത്തറിയാൻ വൈകി. വിവരം അറിഞ്ഞ് തിരച്ചിൽ നടത്തിയ നാട്ടുകാരും പൊലീസുമാണ് മൃതദേഹം കണ്ടത്. 
ആദ്യം ചെമ്പുവട്ടക്കാട് പുഴയിലെ തുരുത്തിൽ കൃഷ്ണന്റെ മൃതദേഹമാണ് കണ്ടത്. അൽപ്പം മുകൾഭാഗത്തായി  മുരുകന്റെ മൃതദേഹവും കണ്ടെത്തി. അടിയന്തര സാഹചര്യം നേരിടാൻ അട്ടപ്പാടിയിൽ തുടരുന്ന മണ്ണാർക്കാട് അഗ്നിരക്ഷാസേനയിലെ ഒരു യൂണിറ്റ് അംഗങ്ങളും പൊലീസും വനം ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പ്രവർത്തനമാണ് വിജയം കണ്ടത്. എന്നാൽ വിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കളിൽ മിക്കവർക്കും പുഴ മുറിച്ചുകടന്ന് സംഭവ സ്ഥലത്ത് എത്താനായില്ല. മൃതദേഹത്തോടൊപ്പം പാലക്കാേട്ടേക്ക്‌ വരാനും കഴിഞ്ഞില്ല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top