27 December Friday

പൊതുബോധനിർമിതിയിലേക്ക്‌ വർഗീയത കടത്തിവിട്ടു: 
എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കെഎസ‍്കെടിയു ജില്ലാ സമ്മേളനം ഓൾ ഇന്ത്യ അഗ്രികൾച്ചർ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
പൊതുബോധനിർമിതിയിലേക്ക്‌ വർഗീയത കടത്തിവിടുകയാണ്‌ ബിജെപിയും ആർഎസ്‌എസുമെന്ന്‌ എ വിജയരാഘവൻ. കെഎസ്‌കെടിയു ജില്ലാ സമ്മേളനം ശ്രീകൃഷ്‌ണപുരത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ഉള്ളിൽ വർഗീയത നിറഞ്ഞാൽ സമൂഹത്തിന്റെ സ്ഥിതി എന്താകും. ഈ പ്രതിലോമതകൾക്ക്‌ കൂട്ടുനിൽക്കുകയാണ്‌ കോൺഗ്രസ്‌. എല്ലാ മേഖലയിലും തീവ്രവർഗീയത വളർത്തിയെടുക്കാനാണ്‌ ശ്രമിക്കുന്നത്‌. ജാതിബോധത്തിന്റെ ഇടമാക്കി കേരളത്തെ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർക്കെതിരെ ജാഗ്രത വേണം. ഇടതുപക്ഷത്തിന്റെ ഇടപെടലിലൂടെ രൂപപ്പെട്ട നേട്ടങ്ങളെയും തകർക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ തീവ്രവാദ രാഷ്‌ട്രീയത്തിന്‌ മറ്റു സംസ്ഥാനങ്ങളിൽ വൻ തിരിച്ചടിയായി. എന്നാൽ, സ്വീകാര്യത ലഭിച്ച ഇടങ്ങളുണ്ട്‌. ഭൂരിപക്ഷ വർഗീയതയുടെ മുഷ്‌ക്കിൽ ജനാധിപത്യത്തിന്റെ ഉള്ളടക്കങ്ങളെ തകർക്കാൻ ശ്രമിച്ചു. പാർലമെന്റിൽ ജനകീയ വിഷയങ്ങളുടെ ചർച്ചകൾ ഇല്ലാതാക്കി. ആർഎസ്‌എസിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ ഭരണഘടനയിലും നിയമവ്യവസ്ഥയിലും മാറ്റങ്ങൾ വരുത്തി. മനുഷ്യനേക്കാൾ ഉൽക്കൃഷ്‌ട ജന്തു പശുവായി മാറി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇഡിയെയും സിബിഐയെയും മറ്റ്‌ ഏജൻസികളെയും ഉപയോഗപ്പെടുത്തി. തകരാറു പിടിച്ച രാഷ്‌ട്രീയത്തിന്റെ പ്രചാരകരായി മാധ്യമങ്ങളും മാറി. എന്നാൽ, ഒറ്റയ്‌ക്കു ഭൂരിപക്ഷം ബിജെപിക്ക്‌ നഷ്‌ടപ്പെട്ടത്‌ ജനാധിപത്യത്തിന്റെ നേട്ടമാണ്‌. രാജ്യത്തെ പ്രാദേശിക പാർടികൾ ഇതിന്‌ മുഖ്യപങ്ക്‌ വഹിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top