22 December Sunday

എൻജിഒ യൂണിയൻ, കെജിഒഎ 
പ്രതിഷേധം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുമ്പിൽ എൻജിഒ യൂണിയൻ, കെജിഒഎ സംയുക്ത പ്രതിഷേധം യൂണിയൻ ജില്ലാ പ്രസിഡന്റ് 
കെ മഹേഷ് ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം തകിടം മറിക്കുന്ന, സെക്രട്ടറിയറ്റിൽനിന്നുള്ള ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ കേരള എൻജിഒ യൂണിയനും കെജിഒഎയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ നടത്തുന്ന പ്രതിഷേധം തുടരുന്നു. 
ശനിയാഴ്ച എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ് ഉദ്ഘാടനം ചെയ്തു. 
കെജിഒഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി മഹേഷ്‌കുമാർ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ രാമദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ സജിത്, ജി സുധാകരൻ, കെ പരമേശ്വരി, സുനിൽ, കൃഷ്ണകുമാരി, സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡന്റ്‌ കെ ബിന്ദു, യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം ബി മോഹൻദാസ്, ഫോർട്ട് ഏരിയ പ്രസിഡന്റ്‌ എസ്‌ ഷാജേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top