08 September Sunday
ബാങ്കിങ് അവലോകന സമിതി യോഗം

ജില്ലയിലെ ബാങ്കുകൾ 
വായ്‌പ നൽകിയത്‌ 27,668 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ജില്ലാ ബാങ്കിങ് റിവ്യൂ കമ്മിറ്റി യോഗത്തിൽ 2024-–-25 വർഷത്തെ ക്രെഡിറ്റ് പ്ലാൻ കലക‍്ടർ എസ് ചിത്ര 
പ്രകാശിപ്പിക്കുന്നു

പാലക്കാട് 
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിലെ ബാങ്കുകൾ ആകെ 27,668 കോടി രൂപ വായ്പ നൽകി. ഇത് വാർഷിക ക്രെഡിറ്റ് പദ്ധതിയുടെ 138.08 ശതമാനം ആണ്. 11,708 കോടി രൂപ കൃഷി മേഖലയ്ക്കും 3,629 കോടി രൂപ മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസുകൾക്കും 1,060 കോടി രൂപ വിദ്യാഭ്യാസ വായ്പകൾ, ഭവന വായ്പകൾ എന്നിവ ഉൾപ്പെടെ മറ്റ് മുൻഗണനാ മേഖലകൾക്കും നൽകി. ആകെ വായ്പയിൽ 16,397 കോടി രൂപ മുൻഗണനാ മേഖലകൾക്ക് നൽകിയതാണ്. 2024 മാർച്ച് 31 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 41,439 കോടി രൂപയും നിക്ഷേപം 55,121 കോടിയുമാണ്.
ജില്ലാ ബാങ്കിങ് റിവ്യൂ കമ്മിറ്റി യോഗത്തിലാണ്‌ വിലയിരുത്തൽ ഉണ്ടായത്‌. കലക്ടർ ഡോ. എസ് ചിത്ര അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ  മുഖ്യാതിഥിയായി. കനറാ ബാങ്ക്‌ ഡിവിഷണൽ മാനേജർ പി നവീനൻ  മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടർ (ആർആർ) സച്ചിൻ കൃഷ്ണൻ ബാങ്കുകൾക്ക്‌ മാർഗനിർദേശങ്ങൾ നൽകി. ലീഡ് ഡിസ്ട്രിക്ട് മാനേജർ പി ടി അനിൽകുമാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ ഇ കെ രഞ്ജിത്, നബാർഡ് ജില്ലാ അസിസ്റ്റന്റ് ജനറൽ മാനേജർ കവിത റാം എന്നിവർ ജില്ലയിലെ ബാങ്കുകളുടെ സമഗ്ര അവലോകനം നടത്തി. 
പുസ്തകരൂപത്തിൽ തയ്യാറാക്കിയ 2024-–-25  വർഷത്തെ ക്രെഡിറ്റ് പ്ലാൻ കലക്‌ടർ പ്രകാശിപ്പിച്ചു. 36 ബാങ്കുകളുടെയും 16 സർക്കാർ വകുപ്പുകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top