22 December Sunday

കുളിമുറിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

മുഹമ്മദ് സഹീർ

കോങ്ങാട്
വീട്ടിലെ കുളിമുറിയിലെ വൈദ്യുതിവയറിൽനിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. കോങ്ങാട്‌ ചെറായ വെണ്ണേക്കാട് മുഹമ്മദ് സഹീറാ(17)ണ് മരിച്ചത്. തിങ്കൾ രാത്രി ഏഴിന്‌ കുളിക്കാൻ കയറിയ സഹീറിന്റെ കൈ ടേപ്പ് ഇളകിയഭാഗത്തെ വയറിൽതട്ടിയാണ്‌ ഷോക്കേറ്റത്‌. കേരളശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു. ബാപ്പ: സക്കീർ ഹുസൈൻ. ഉമ്മ: ഷാഹിദ. സഹോദരങ്ങൾ: സലീം, സഫ്ന, സാഹില.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top