23 December Monday

ശാസ്-ത്ര മേളയ്‌ക്കായി വിദഗ്ധ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കെഎസ്‌ടിഎ സംഘടിപ്പിച്ച പരിശീലന പരിപാടി കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ അഭാവത്തിൽ സ്‌കൂൾ ശാസ്ത്രമേളയിലെ മുഖ്യ ഇനമായ പ്രവൃത്തി പരിചയമേളകളിലെ ഇനങ്ങളിൽ സാധാരണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് കെഎസ്‌ടിഎ വിദഗ്ധ പരിശീലനം നൽകും. ഇതിന്റെ ഭാഗമായി പ്രവൃത്തി പരിചയ ശിൽപ്പശാല സംഘടിപ്പിച്ചു. പറളി ബിആർസിയിൽ നടന്ന പരിശീലനം  കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം ആർ മഹേഷ്കുമാർ,  സംസ്ഥാന കമ്മിറ്റി അംഗം എം ഗീത, ജില്ലാ വൈസ് പ്രസിഡന്റ്‌ എ എം അജിത്, കെ ബി ബീന, കെ ശാന്തകുമാരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top