പാലക്കാട്
ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള സപ്ലൈകോ രജിസ്‌ട്രേഷൻ 26ന് ആരംഭിക്കും. www.supplycopaddy.in വെബ്സൈറ്റ് വഴിയാണ് രജിസ്‌റ്റർ ചെയ്യേണ്ടത്. കർഷകർക്ക് നേരിട്ടോ അക്ഷയ കേന്ദ്രം മുഖേനയോ രജിസ്റ്റർ ചെയ്യാം സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും പാട്ടകൃഷിക്കാർക്കും സംഘകൃഷിക്കാർക്കും പ്രത്യേകം അപേക്ഷാഫോമുണ്ട്.
കർഷക രജിസ്ട്രേഷൻ ഓൺലൈനായി തന്നെ കൃഷി ഓഫീസർ അംഗീകരിക്കും. തുടർന്ന് പാഡി മാർക്കറ്റിങ് ഓഫീസറും സ്വീകരിക്കുമ്പോൾ രജിസ്ട്രേഷൻ പൂർത്തിയാവും. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് കൃഷി ഓഫീസിൽ നൽകണം.
വിളവെടുപ്പിന് രണ്ടാഴ്-ചമുമ്പ് രജിസ്ട്രേഷൻ നമ്പർ ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം. കേന്ദ്ര സർക്കാരിന്റെ കണക്കുപ്രകാരം ഒക്ടോബർ ആദ്യവാരമാണ് സംഭരണം ആരംഭിക്കുക. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് സീസണുകളിൽ സെപ്‌തംബറിൽ തന്നെ സംഭരണം ആരംഭിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..