22 December Sunday

സ്നേഹിത പ്രകൃതിയോടൊപ്പം ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
പാലക്കാട് 
കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ പട്ടികവർഗ മേഖലകളിൽ എത്തിക്കുന്നതിനായി കുടുബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്‌ ഡെസ്‌ക് "പ്രകൃതിയോടൊപ്പം' ക്യാമ്പയിൻ സംഘടിപ്പിക്കും. ഗോത്രമേഖലകൾ ദത്തെടുത്ത് കുടുംബശ്രീ ജെൻഡർ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് സഹായം, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കും. തുടർപഠനത്തിന് താൽപ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകും. തൊഴിൽ പരിശീലനം ആവശ്യമുള്ള വിഭാഗക്കാർക്ക്‌ പ്രത്യേക മൊബിലൈസേഷൻ ക്യാമ്പ് നടത്തും. ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും. വെള്ളി പകൽ 11.30ന്‌ കിഴക്കഞ്ചേരി സിഡിഎസിൽ കെ ഡി പ്രസേനൻ എംഎൽഎ ജില്ലാ ഉദ്‌ഘാടനം നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top