ചിറ്റൂർ
ഓണത്തിന് മുന്നോടിയായി അവശ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്‌പും തടയാനും വിലക്കയറ്റം നിയന്ത്രിക്കാനുമായി പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന തുടങ്ങി. സിവിൽ സപ്ലൈസ്, ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, പൊലീസ് വകുപ്പുകളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് ബുധനാഴ്‌ച ചിറ്റൂർ ടൗണിലും പരിസരത്തും പരിശോധന നടത്തിയത്.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുകയും കടയും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരുന്നതുമായ ഒരു സ്ഥാപനം അടച്ചിടാൻ ഉത്തരവിട്ടു. കടയും പരിസരവും വൃത്തിഹീനമായ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർ വി എച്ച് മുസ്തഫ, ഫുഡ് സേഫ്‌റ്റി ഓഫീസർ ആർ ഹേമ, ചിറ്റൂർ എഎസ്‌ഐ സി രാമദാസ്, ചിറ്റൂർ റേഷനിങ് ഇൻസ്പെക്ടർമാരായ ടി പി കാർത്തികേയൻ, കെ ശിവദാസൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എം ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..