23 December Monday

വർക്കിങ്‌ വിമൻസ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

വർക്കിങ്‌ വിമൻസ് കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വർക്കിങ്‌ വിമൻസ് കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. 
പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്‌തു. 
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം പത്മിനി അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി അംബിക, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രസന്ന സുരേഷ്, പ്രസന്ന ശിവരാമൻ, വർക്കിങ്‌ വിമൻസ് കോ–-ഓർഡിനേഷൻ ജില്ലാ കൺവീനർ വി സരള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top