22 December Sunday

ഐഐടിയിൽ വ്യവസായ- 
അക്കാദമിക് കോൺക്ലേവിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ഐഐടി വ്യവസായ അക്കാദമിക്‌ കോൺക്ലേവിൽ മുഖ്യാതിഥി 
ഡോ. ശ്രീനിവാസ്‌ നായിഡു സംസാരിക്കുന്നു

പാലക്കാട് 
ആറാമത് ദ്വിദിന വ്യവസായ -അക്കാദമിക് കോൺക്ലേവിന് പാലക്കാട് ഐഐടിയിൽ തുടക്കമായി. ഐഐടി ഡയറക്ടർ എ ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്‌തു. ഇസെഡ് എഫ് ​ഗ്രൂപ്പ് വിൻഡ് പവർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സീനിയർ ജനറൽ മാനേജർ ഡോ. ശ്രീനിവാസ് നായിഡു മുഖ്യാതിഥിയായി. 
ഐഐടി ഡൽഹി കെമിക്കൽ എൻജിനിയറിങ് വിഭാ​ഗം പ്രൊഫ. ശ്രീദേവി ഉപാധ്യായുള തെർമോകെമിക്കൽ വാട്ടർ സ്‌പ്ലിറ്റിങ് പ്രോസസ് ഡെവലപ്മെന്റ് എന്ന വിഷയത്തിൽ സംസാരിച്ചു. ഐസിഎസ്ആർ അസോസിയേറ്റ് ഡീൻ ഡോ. അരവിന്ദ് അജോയ്, അക്കാദമിക്‌ ഡീൻ ടി എൻ സി ആനന്ദ്  എന്നിവർ സംസാരിച്ചു. പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉന്നത വ്യവസായ, വിദ്യാഭ്യാസ പ്രൊഫഷണലുകളും കോൺക്ലേവിന്റെ ഭാഗമായി. ഐഐടി അധ്യാപകരുടെയും വിദ്യാർഥികളുടെയും നൂതനാശയങ്ങളുടെയും ​ഗവേഷണ പ്രോജക്ടുകളുടെയും അവതരണം, സംരംഭങ്ങളുടെ പ്രദർശനം, ചർച്ച എന്നിവ കോൺക്ലേവിന്റെ ഭാ​ഗമായി സംഘടിപ്പിച്ചു. കോൺക്ലേവ്  ശനിയാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top