23 November Saturday

ജില്ലയില്‍ 6 വില്ലേജ് ഓഫീസുകള്‍ക്ക് കല്ലിട്ടു

സ്വന്തം ലേഖകർUpdated: Saturday Sep 21, 2024

അമ്പലപ്പാറ 2 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണ ശിലാഫലകം കെ പ്രേംകുമാർ എംഎൽഎ അനാഛാദനം ചെയ്യുന്നു

പാലക്കാട്‌
ജില്ലയിലെ ആറ്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌ കല്ലിട്ടു. മന്ത്രി കെ രാജൻ ഓൺലൈനായാണ്‌ സംസ്ഥാനത്തെ മറ്റ്‌ നിർമാണങ്ങൾക്കൊപ്പം ജില്ലയിലെയും നിർമാണങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌. അമ്പലപ്പാറ 2, കരിമ്പ 2, എലവഞ്ചേരി, കിഴക്കഞ്ചേരി 1, പുതുക്കോട്, മുണ്ടൂർ 1 വില്ലേജ് ഓഫീസുകൾക്കാണ്‌ കല്ലിട്ടത്‌. 
അമ്പലപ്പാറ 2 ൽ കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് ടി ശശികുമാർ, ജില്ലാ പഞ്ചായത്തംഗം പ്രീത മോഹൻദാസ്, ഒറ്റപ്പാലം തഹസിൽദാർ സി എം അബ്ദുൽ മജീദ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ എ ഐ സീനത്ത്, പി മുഹമ്മദ് കാസിം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തംഗം പി സ്മിത, പഞ്ചായത്തംഗം സൗദ സലീം, അമ്പലപ്പാറ 2 വില്ലേജ് ഓഫീസർ ഷിജു വൈ ദാസ് എന്നിവർ സംസാരിച്ചു.
കരിമ്പ രണ്ടിൽ കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രീത, പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം റെജി ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കോമളകുമാരി, ജനപ്രതിനിധികളായ കെ സി ഗിരീഷ്, എച്ച് ജാഫർ, ജയവിജയൻ, ടി ഓമന, സി കെ ജയശ്രീ, രാഷ്ട്രീയ പാർടി പ്രതിനിധികളായ എൻ കെ നാരായണൻകുട്ടി, കെ രാധാകൃഷ്ണൻ, ചന്ദ്രകുമാർ, രമേശ്, ഗോപിനാഥ്, ഉണ്ണിക്കുട്ടൻ എന്നിവർ സംസാരിച്ചു.
എലവഞ്ചേരിയിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി രജനി, ആർ ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുപ്രിയ, ചിറ്റൂർ തഹസിൽദാർ പി എം അബൂബക്കർ സിദ്ദിഖ് എന്നിവർ സംസാരിച്ചു.
പുതുക്കോട് പി പി സുമോദ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ഐ ഹസീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സി ബിനു, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ സുലോചന, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ രാജേന്ദ്രൻ, ആലത്തൂർ തഹസിൽദാർ കെ ശരവണൻ, വില്ലേജ് ഓഫീസർ എം കെ ഗിരീഷ് കുമാർ, പുതുക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ എൻ സുകുമാരൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
കിഴക്കഞ്ചേരി ഒന്നിൽ കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ കവിത മാധവൻ, വൈസ് പ്രസിഡന്റ്‌ വി രാധാകൃഷ്ണൻ, പാലക്കാട് ആർഡിഒ എസ് ശ്രീജിത്, വി പ്രേമലത, രാജി കൃഷ്ണൻകുട്ടി, രതിക മണികണ്‌ഠൻ, കെ രവീന്ദ്രൻ, മറിയക്കുട്ടി ജോർജ്, അബ്ദുൾനാസർ, എസ് രാധാകൃഷ്ണൻ, വി ഓമനക്കുട്ടൻ, സലീം പ്രസാദ്, സി ചന്ദ്രൻ, എസ് ബഷീർ, വിത്സൻ കണ്ണാടൻ, കെ കെ കാസിം, ചാർളി എന്നിവർ സംസാരിച്ചു.
മുണ്ടൂർ 1 സ്മാർട്ട് വില്ലേജ് ഓഫീസിൽ എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെറീഫ്, പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സജിത,  ജനപ്രതിനിധികളായ ഒ ബി പ്രിയ, വി സി ശിവദാസ്, എം എസ് മാധവദാസ്, പാലക്കാട് ആർഡിഒ എസ് ശ്രീജിത്, വില്ലേജ് ഓഫീസർ എൻ മിനി ആശ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top