26 December Thursday

കിഴക്കഞ്ചേരി കുക്കീസ് ഫുഡ് യൂണിറ്റ്‌ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച പാചകമത്സരം പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വടക്കഞ്ചേരി
സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 ന്റെ പ്രചാരണാർഥം കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച പാചക മത്സരത്തിൽ കിഴക്കഞ്ചേരി കുക്കീസ് ഫുഡ് യൂണിറ്റ്‌ ജേതാക്കളായി. 5,000 രൂപയാണ്‌ ഒന്നാം സമ്മാനം. കണ്ണാടി വിഘ്നേശ്വര ഫുഡ് യൂണിറ്റ്‌ രണ്ടാം സമ്മാനമായ 2500 രൂപയ്ക്ക് അർഹരായി. 
പങ്കെടുത്ത മറ്റ്‌ ടീമുകൾക്ക്‌ പ്രോത്സാഹന സമ്മാനം നൽകി. തെരഞ്ഞെടുത്ത 10 കുടുംബശ്രീ കാറ്ററിങ്‌ യൂണിറ്റുകളാണ്‌ പങ്കെടുത്തത്‌. മൂന്നുപേർ വീതമുള്ള ടീമുകൾക്ക് നിശ്ചിത സമയത്തിനകം രുചികരമായി  നെയ്ച്ചോറ്‌, ചിക്കൻ റോസ്റ്റ്‌, പായസം എന്നിവ ഉണ്ടാക്കുന്നതായിരുന്നു മത്സരം.
വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന മത്സരം പി പി സുമോദ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ ലിസി സുരേഷ് അധ്യക്ഷയായി. 
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ് വിപിൻകുമാർ, രശ്മി ഷാജി, ചിന്ദു മാനസ്, പ്രസീത, പ്രസന്ന ഗോപി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top