23 December Monday
റീൽസുകാരുടെ ശ്രദ്ധയ്‌ക്ക്‌

ഇവിടൊരു ടൗൺഹാളുണ്ട്‌

സ്വന്തം ലേഖികUpdated: Monday Oct 21, 2024

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി സരിൻ പണിതീരാത്ത ടൗൺഹാൾ സന്ദർശിക്കുന്നു

 

പാലക്കാട്‌ 
പാലക്കാടിനോട്‌ മുൻ എംഎൽഎ കാണിച്ച അനാസ്ഥയുടെ സ്‌മാരകമാണ്‌ നഗരത്തിലെ ടൗൺഹാൾ. വികസന വായ്‌ത്താരി വെറുതെ പാടുന്ന നഗരസഭയും മുൻഎംഎൽഎയും തിരിഞ്ഞുനോക്കാത്ത ടൗൺഹാൾ കെട്ടിടം പാലക്കാട്‌ മാറ്റം വേണമെന്നതിന്റെ തെളിവാണ്‌. 
13 വർഷംമുമ്പ്‌ എംഎൽഎ വാഗ്‌ദാനം ചെയ്‌ത ടൗൺഹാൾ അസ്ഥികൂടമായി നിൽക്കുകയാണ്‌. കമ്പികൾ തള്ളി ആകെ ശോച്യാവസ്ഥയിൽ. കോൺക്രീറ്റ്‌ പാളികൾ തകർന്നുവീണു കിടക്കുന്നു. ഒരു കാലത്ത്‌ ജില്ലയുടെ രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികളുടെ ആസ്ഥാനമായിരുന്നു ഇവിടം. ഇപ്പോൾ പാമ്പുകളുടെ വാസസ്ഥലവും. ഇതിന്റെ ഉത്തരവാദികൾ നഗരസഭയും മുൻ എംഎൽഎയുമാണ്‌. 
എംഎൽഎ ഫണ്ടിൽ നിന്നുള്ള 3.71 കോടി ചെലവിലാണ് ടൗൺഹാൾ നവീകരിക്കാൻ പദ്ധതിയിട്ടിരുന്നത്‌. നിലവിലെ ഘടന നിലനിർത്തി ബാക്കി നിർമാണം നടത്താനാണ്‌ പദ്ധതി. എന്നാൽ എംഎൽഎ രാജിവച്ചുപോയി. നാലുകോടിയാണ്‌ ടൗൺഹാൾ അനക്സ് നവീകരിക്കുന്നതിന്‌ നഗരസഭ നീക്കിവച്ചത്‌. 
ഉത്തരവാദിത്തം പൂർണമായും നഗരസഭയുടേതാണ്‌. എന്നാൽ അതും അവതാളത്തിലാണ്‌. യുഡിഎഫ്‌, ബിജെപി കെടുകാര്യസ്ഥതയാണ്‌ ടൗൺഹാളിന്റെ ഈ അവസ്ഥയ്‌ക്ക്‌ കാരണം. 
ഞായറാഴ്‌ച പര്യടനത്തിനിടെ എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിന് ടൗൺഹാളിന്റെ ദുരവസ്ഥ നേരിട്ടുകണ്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top