22 December Sunday

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് 
നോട്ടിലാണ്‌ താൽപ്പര്യം: 
കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 

കോഴിക്കോട്
പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താൽപ്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട്ട് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ്. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. 
നേതൃത്വത്തിന്റെ വീഴ്ചകൾ പറയേണ്ടത് പാർടി പോർമുഖത്ത് നിൽക്കുമ്പോഴല്ല. കോൺ​ഗ്രസിൽ തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും.അത് സ്വാഭാവികമാണ്. 
ഇത് പാർടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. കോർപറേഷൻ നോക്കാൻ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാർഥിയാക്കിയതെന്നും മുരളീധരൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top