22 December Sunday
തൃശൂർ മെഡിക്കൽ കോളേജ് ഒന്നാമത്‌

"പറയ് ' ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കോട്ടയം മെഡിക്കൽ കോളേജ് ടീം മൈം അവതരിപ്പിക്കുന്നു

 പാലക്കാട്

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർഥി യൂണിയൻ സെൻട്രൽ സോൺ കലോത്സവം "പറയ് ' തിങ്കളാഴ്‌ച സമാപിക്കും. രാവിലെ സംഘനൃത്തം, ലളിതഗാനം എന്നിവയും വൈകിട്ട് ആറിന് സമാപന സമ്മേളനവും നടക്കും. 
ഞായറാഴ്‌ച വിവിധ വേദികളിലായി മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, തെരുവുനാടകം, മൈം, വഞ്ചിപ്പാട്ട്, ഗസൽ, മാപ്പിളപ്പാട്ട്, പ്രച്ഛന്നവേഷം എന്നിവ നടന്നു. 
118 പോയിന്റുമായി തൃശൂർ മെഡിക്കൽ കോളേജ് ഒന്നാമതും 104 പോയിന്റുമായി കോട്ടയം മെഡിക്കൽ കോളേജ് രണ്ടാമതും 68 പോയിന്റുമായി നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്‌ മൂന്നാമതുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top