പാലക്കാട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിവലിൽ പങ്കെടുത്ത വിദ്യാർഥികൾ മാത്രമല്ല അവരുടെ രക്ഷിതാക്കളും ടാലന്റാണ്. അറിവുത്സവത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളോടൊപ്പം എത്തിയ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരമാണ് ആവേശംകൊണ്ട് ആഘോഷമായത്. ഉത്തരങ്ങൾ പറയാൻ രക്ഷിതാക്കൾ മത്സരിച്ച് മുന്നോട്ടെത്തി. പല ചോദ്യങ്ങൾക്കും ചോദിച്ച് തീരുംമുമ്പേ ഉത്തരമെത്തി. ജപ്പാൻ ജീവിതം മുതൽ ഉൾനാടൻ കൃഷിരീതിവരെ ചോദ്യങ്ങളായി വന്നു. ഒരുമിച്ച് ഒന്നിലധികംപേർ ഉത്തരം പറഞ്ഞപ്പോൾ ടൈ ബ്രേക്കർ നടത്തിയാണ് വിജയികളെ തീരുമാനിച്ചത്. നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്തു. 160 ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും പുലികളാണെന്ന് മത്സരം നയിച്ച ബി സന്ദീപ് ബാലകൃഷ്ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..