22 December Sunday

സന്ദീപ് വാര്യര്‍ ആര്‍എസ്എസിനെ 
തള്ളിപ്പറഞ്ഞിട്ടില്ല: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറക്കുന്നം ഗവ. എൽപി സ്കൂളിൽ വോട്ട്ചെയ്യാൻ വരിനിൽക്കുന്നു

 പാലക്കാട്‌

സന്ദീപ് വാര്യർ ഇതുവരെ ആർഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ. ആർഎസ്‌എസും സന്ദീപ്‌ വാര്യരെ തള്ളിപ്പറയുന്നില്ല. യുഡിഎഫ്‌ സ്ഥാനാർഥിയും ആർഎസ്‌എസും തമ്മിൽ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്‌ സന്ദീപ്‌ കോൺഗ്രസിലെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോടുപറഞ്ഞു.  മതന്യൂനപക്ഷങ്ങൾക്കെതിരേ സന്ദീപ്‌ വാര്യർ നടത്തിയ വിഷലിപ്‌ത പരാമർശങ്ങൾ ഇതുവരെ തിരുത്തിയിട്ടില്ല. 
ഇന്ത്യൻ ഭരണഘടന മാറ്റി മനുസ്‌മൃതിയിലധിഷ്‌ഠിതമായ ഭരണഘടന നടപ്പാക്കുമെന്ന്‌ പറഞ്ഞയാളാണ്‌ അദ്ദേഹം. അറേബ്യയിലെ മുഴുവൻ സുഗന്ധതൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറപോകില്ല. ജമാഅത്തെ ഇസ്ലാമിയേയും എസ്‌ഡിപിഐയേയും ഒരുമിച്ച്‌ കൂട്ടിയാലും വിജയിക്കില്ല എന്ന്‌ മനസിലാക്കിയാണ്‌ ഷാഫി പറമ്പിലും കോൺഗ്രസും ആർഎസ്‌എസിനെയും കൂട്ടുപിടിച്ചത്‌. സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ്‌ ‘ക്രിസ്‌റ്റൽ ക്ലിയർ’ എന്ന്‌ പ്രയോഗിച്ചത്‌. പാലക്കാട്ട്‌ എൽഡിഎഫ്‌ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top